
'ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ലൂപ്പിൽപ്പെട്ട് പോകാൻ സാധ്യതയുണ്ട്! കിളി പോകുന്ന ഐറ്റം ആണ്'; ഒടിടിയിലും കയ്യടി നേടി 'സംഭവം അധ്യായം ഒന്ന്'
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

അസ്കർ അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സംഭവം അധ്യായം ഒന്ന്. തിയറ്ററിലെ വിജയത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഒടിടിയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. സൂപ്പർനാച്ചുറൽ സയൻസ് ഫിക്ഷൻ ടൈം ലൂപ്പ് ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ജിത്തു സതീശൻ മംഗലത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. കിളി പോകുന്ന തരം തിരക്കഥയാണ് സിനിമയുടേതെന്നും ചിത്രത്തിലെ സസ്പെൻസുകൾ മനസിലാക്കി എടുക്കണമെങ്കിൽ ഒരുപാട് തവണ കാണേണ്ടി വരുമെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിലെ ചില പ്രകടനങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് എന്നാണ് മറ്റു അഭിപ്രായങ്ങൾ.
'സംഭവം അല്പം സങ്കീർണമാണ്', 'പക്ഷേ സംഗതി കൊള്ളാം, ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ലൂപ്പിൽ പെട്ടുപോകാൻ സാധ്യതയുണ്ട്! കിളി പോകുന്ന ഐറ്റം ആണ്'., 'ടെക്‌നികൽ ടീം ഒക്കെ വൻ വർക്ക്... കാമറ- എഡിറ്റിങ് -മ്യൂസിക് മെയിൻ ആയിട്ട് സൗണ്ട് ഡിസൈൻ ഒക്കെ പീക്ക്, ഒരിക്കലും നിരാശർ ആകില്ല'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. വിനീത് കുമാർ, സിദ്ധാർഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

Summary
Cinema News: Sambhavam Adhyayam Onnu OTT release reaction.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




