
'മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെ; പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍'; തുറന്നടിച്ച് സാന്ദ്ര തോമസ്
കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും അവസാനിച്ചിട്ടില്ല

മമ്മൂട്ടിയ്ക്കെതിരെ ആരോപണത്തില്‍ ഉറച്ച് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് നേരത്തെ സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സാന്ദ്രയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ ഇപ്പോഴും തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് സാന്ദ്ര തോമസ്. തന്നെ മമ്മൂട്ടി വിളിച്ച് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തില്‍ തന്നെയാണെന്നാണ് സാന്ദ്ര പറയുന്നത്. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം.
''എന്നോട് ചോദിച്ച ചോദ്യമാണ്. ഇന്‍ഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനില്‍ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്നങ്ങള്‍ നടന്നപ്പോള്‍ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ എന്താണോ ഉണ്ടായത് അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ ഞാന്‍ വെള്ളം കലര്‍ത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ശരിയായ സമയത്തായിരുന്നില്ല ആ കോള്‍ വന്നത്. ഞാന്‍ മാനസികമായ തകര്‍ന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അന്നെനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോള്‍ ഞാനത് പറഞ്ഞത്.'' എന്നാണ് സാന്ദ്ര പറയുന്നത്.
മലയാള സിനിമയിലെ പ്രതിസന്ധികളില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാതിരിക്കുന്നതിനെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. ''അത് അവരുടെ നിലപാട്. അതിനപ്പുറത്തേക്ക് എനിക്കെന്ത് ചെയ്യാനാകും. സ്ത്രീകളുടെ വിഷയം വരുമ്പോള്‍ പ്രതികരിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടാകില്ല. അല്ലെങ്കില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അത് അവരുടെ നിലപാടാണ്'' എന്നാണ് സാന്ദ്ര പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും മലയാള സിനിമയില്‍ അവസാനിച്ചിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്. മറിച്ച് രീതികള്‍ മാറിയെന്ന് മാത്രമാണെന്നാണ് സാന്ദ്ര പറയുന്നത്. പഴയ രീതിയല്ല, പുതിയ രീതി. രീതികള്‍ മാറുന്നുവെന്ന് മാത്രം. സുരക്ഷിതമായൊരു ഇടമായി മാറിയിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Sandra Thomas says Mammootty threatened her. alleges casting couch still exists malayalam cinema, even after Hema Committee report.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




