'പൃഥ്വിരാജിനെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങളും ഇല്ലാതാകും'; പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

മലയാളം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു.

Sanjay Gupta, Prithviraj
Sanjay Gupta, Prithviraj ഇൻസ്റ്റ​ഗ്രാം
Last Updated :1 July 2026, 2:08 pm IST
Edited by :Hima Prakash

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ മാതൃക പിന്തുടർന്നാൽ ബോളിവുഡിന് നിലവിലുള്ള പല സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകൻ സഞ്ജയ് ​ഗുപ്ത. പൃഥ്വിരാജിന്റെ സമീപനങ്ങളെ പ്രശംസിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വാക്കുകൾ.

അഭിനേതാക്കൾ അവരുടെ മുഴുവൻ പ്രതിഫലവും മുൻകൂറായി വാങ്ങുന്നതിന് പകരം, സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്വന്തം ചിത്രങ്ങൾ നിർമിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുൻകൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെക്കുറിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സഞ്ജയ് ഗുപ്ത വ്യക്തമാക്കിയത്.

"മലയാളം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു. അദ്ദേഹം പറഞ്ഞത് പ്രകാരം, ഒരു സിനിമയുടെ ബഡ്ജറ്റിൽ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാൽ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു.

ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു".-സഞ്ജയ് ഗുപ്ത കുറിച്ചു.'എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്‌വഴക്കമായിക്കൂടാ? പാനൽ ചർച്ചകളിൽ സംസാരിക്കുന്നതിന് പകരം കൂടുതൽ താരങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ചലച്ചിത്ര മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സഞ്ജയ് ഗുപ്ത മുൻപും തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം 'ഐ നോബഡി' ആണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

News Now

Summary

Sanjay Gupta praises Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics