
'ഉദിത് നാരായൺ അല്ലേ! നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്'; രസകരമായ അനുഭവം പറഞ്ഞ് സന്തോഷ് നാരായണൻ
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഫോണും കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്നത്.

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. തമിഴിലാണ് കൂടുതൽ പാട്ടുകൾ ഒരുക്കിയിട്ടുള്ളതെങ്കിലും മലയാളത്തിലും തെലുങ്കിലുമൊക്കെ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2012 ൽ പാ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടക്കത്തി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഇതിനോടകം തന്നെ നിരവധി ഹിറ്റ് പാട്ടുകൾ സന്തോഷ് നാരായണന്റേതായി സംഗീതാസ്വാദകരിലേക്കെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊളംബോയിൽ വച്ച് തനിക്കുണ്ടായ രസകരമായ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
കൊളംബോയിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്ന് ഉദിത് നാരായൺ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്ന് സന്തോഷ് നാരായണൻ പറഞ്ഞു. എക്സിലൂടെയാണ് തനിക്കുണ്ടായ രസകരമായ അനുഭവം സന്തോഷ് നാരായണൻ പങ്കുവെച്ചത്.
"കഴിഞ്ഞദിവസം കൊളംബോയിലെ തെരുവിലൂടെ വെറുതേ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഫോണും കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്നത്. എന്നിട്ട് പറഞ്ഞു, 'ഉദിത് നാരായൺ സർ', നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.- ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്".- പൊട്ടിച്ചിരിക്കുന്ന ഇമോജികൾക്കൊപ്പം സന്തോഷ് നാരായണൻ കുറിച്ചു.
പണി, അന്വേഷിപ്പിൻ കണ്ടെത്തും, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളം സിനിമകൾക്കും സന്തോഷ് നാരായണൻ സംഗീതം നൽകിയിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായെത്തിയ റെട്രോ ആണ് സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഒടുവിലെത്തിയ ചിത്രം. റെട്രോയിലെ കനിമ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്


