
സുശാന്ത് വിടവാങ്ങിയിട്ട് നാല് വർഷം; ഓർമ്മ ചിത്രം പങ്കുവച്ച് സാറ അലി ഖാൻ
സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുശാന്ത് സിങ് രജ്പുത്. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി മറഞ്ഞത്. സുശാന്ത് വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുകയാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നടി സാറ അലി ഖാനും സുശാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണിപ്പോൾ. സുശാന്തും സാറയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കേദർനാഥ്. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കേദർനാഥിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. സുശാന്തിന്റെ വിയോഗം വലിയ ഞെട്ടലാണ് ബോളിവുഡിലും ആരാധകർക്കുമിടയിൽ ഉണ്ടാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ

