ശരത് കുമാറിന് 70ാം പിറന്നാൾ: ആശംസയുമായി 'ഓപ്പറേഷന്‍ റാഹത്ത്' ടീസര്‍ പുറത്ത്

മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസറാണ് പുറത്തുവിട്ടത്

Operation Raahat teaser
'ഓപ്പറേഷന്‍ റാഹത്ത്' ടീസര്‍ പുറത്ത്
Last Updated :15 July 2024, 3:27 pm IST
Edited by :Manju

തമിഴ് നടൻ ശരത് കുമാർ ഇന്നലെയാണ് 70ാം പിറന്നാൾ ആഘോഷിച്ചത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ സമ്മാനവുമായി എത്തിയിരിക്കുകയാണ് ഓപ്പറേഷന്‍ റാഹത്ത് ടീം. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസറാണ് പുറത്തുവിട്ടത്. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ശരത് കുമാർ എത്തുന്നത്.

തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്വേഗവും ആക്ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ്: ബെന്നി തോമസ്‌, അസോസിയേറ്റ് ഡയറക്ടർ: പരീക്ഷിത്ത് ആർ എസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്‌, മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ്‌ കടകം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now