
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഒരു കാലത്ത് ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്സിലെ മൂത്ത ആളായിരുന്നു കുമാർ രാംസി.
ഏഴു പേരടങ്ങുന്നതാണ് രാംസീ ബ്രദേഴ്സ്. 80 കളിൽ ഇവരുടേതായി നിരവധി സിനിമകളാണ് പുറത്തുവന്നത്. ഹൊറർ ചിത്രങ്ങളായിരുന്നു എല്ലാം. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ മിക്ക സിനിമകളുടെയും രചന നിര്‍വഹിച്ചത് കുമാര്‍ രാംസീയാണ്. ശത്രുഘ്നന്‍ സിന്‍ഹ അഭിനയിച്ച പുരാന മന്ദിര്‍ (1984), സായാ (1989), നസിറുദ്ദീന്‍ ഷായുടെ ഖോജ് (1989) എന്നിവയാണ് കുമാര്‍ രചിച്ച പ്രശസ്ത ചിത്രങ്ങള്‍.
ഭീതിയും രതിയും തമാശയും സമാസമം ചേര്‍ത്ത് മുപ്പതിലേറെ ഹൊറര്‍സിനിമകള്‍ രാംസീ സഹോദരന്മാര്‍ പുറത്തിറക്കി. 1972-ലെ ദോ ഘാസ് സമീന്‍കേ നീചേയിലൂടെയായിരുന്നു തുടക്കം. അച്ഛന്‍ നിര്‍മിച്ച ആദ്യസിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരന്‍മാര്‍ പ്രേത സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്. ഷീലയാണ് ഭാര്യ. രാജ്, ഗോപാല്‍, സുനില്‍ എന്നിവര്‍ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും
