'അവിഹിത'ത്തിന് ശേഷം 'കൊല'യുമായി സെന്ന ഹെഗ്ഡെ; ടൈറ്റിൽ പോസ്റ്റർ പുറത്ത്
അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.

'അവിഹിതം' എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൊല'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. "വാഴ 2" സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസ്, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ഹാരിസ് ദേശം, പിബി അനീഷ് എന്നിവർ ചേർന്നാണ് 'കൊല' നിർമ്മിക്കുന്നത്.
സൗഹൃദങ്ങൾ, കുടുംബങ്ങൾ, തലമുറകൾ, ഒപ്പം നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് ലളിതവും മനോഹരവുമായി പറയുന്ന ഈ കഥ ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ളതാണ്.
ശ്രീരാജ് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും ഒരു മികച്ച നിരയെത്തന്നെ "കൊല"യിൽ അണിനിരക്കുന്നു. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Senna Hegde upcoming movie Kola Title poster out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





