വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തി

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തിയത്. മോതിരമണിഞ്ഞ്, കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് നടൻ പങ്കുവച്ചത്. 

 ‘അവളുടെ ആത്മാവുമായി പ്രണയത്തിലായി’ എന്നാണ് ചിത്രത്തോടൊപ്പം ഷബാനയെ ടാഗ് ചെയ്തു കുറിച്ചത്. ഇതിനുപിന്നാലെ ആശംസകളുമായി എത്തുകയാണ് ഇരുവരുടെയും ആരാധകർ. 

ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യൻ ഇപ്പോൾ അഭിനയിക്കുന്നത്. സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രമാണ് ഷബാനയുടേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates