
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

നാലു വര്‍ഷത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഷാരുഖ് ഖാന്. താരം നായകനാവുന്ന പത്താന് അടുത്ത ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തു. റിലീസ് പുറത്തുവിട്ടതിന് പിന്നാലെ ഷാരുഖ് ഖാന് ആരാധകരുമായി ട്വിറ്ററിലൂടെ സംവദിച്ചിരുന്നു. അതിനിടെ ആമിര്‍ ഖാന്റെ പുതിയ ചിത്രം കണ്ടോ എന്ന ഒരു ആരാധകന്റെ കമന്റിന് താരം നല്കിയ മറുപടിയാണ് വൈറലാവുന്നത്.
വൈറലായി താരത്തിന്റെ മറുപടി
ലാല്‍ സിങ് ഛദ്ദ കണ്ടോ എന്നായിരുന്നു ഷാരൂഖിനോട് ആരാധകന് ചോദിച്ചത്. പത്താന് ആദ്യം കാണിച്ചുകൊടുക്കാനാണ് ആമിര്‍ പറയുന്നത് എന്നായിരുന്നു ഷാരുഖിന്റെ മറുപടി. താരത്തിന്റെ രസകരമായ മറുപടി ആരാധകരുടെ മനം കവരുകയാണ്.
Arre yaar Aamir kehta hai pehle Pathaan dikha!! #Pathaan https://t.co/dBWCqD7g05
â Shah Rukh Khan (@iamsrk) March 2, 2022
ആസ്ക് മീ എനിതിങ് സെഷനുപിന്നാലെ ആരാധകര്‍ക്ക് നന്ദിപറഞ്ഞ് താരം എത്തിയിരുന്നു. ഓകെ ബോയ്സ് ആന്‍ഡ് ഗേള്‍സ്. ജോലിക്ക് തിരിച്ചുകയറാന്‍ നേരമായി. കുറച്ചധികം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. നിര്‍മാതാവും സംവിധായകനും എന്നെ വല്ലാതെ പണിയെടുപ്പിക്കുന്നുണ്ട്. പത്താനെ സ്നേഹിക്കുന്നതിന് നന്ദി അറിയിക്കുന്നു.- എന്നാണ് ഷാരുഖ് കുറിച്ചത്.
Ok boys and girls time to get back to work. Have loads of stuff to finishâ¦YRF and Sid make me work too much. Thank you again for loving #Pathaan so much on behalf of everyone. Will see you soon. Love u all
â Shah Rukh Khan (@iamsrk) March 2, 2022
പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റ് 11 നാണ് തിയറ്ററിലെത്തുക. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


