'മുൻ മാനേജർ മുതലെടുത്തു, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചു; ബോഡി ഷെയിമിങ്ങിന് ഇരയായി': തുറന്ന് പറഞ്ഞ് ശാലിനി പാണ്ഡെ
താൻ വലിയ രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നുവെന്ന് ശാലിനി പറയുന്നു.

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ശാലിനി പാണ്ഡെ. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് ശാലിനി നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ വലിയ രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നുവെന്ന് ശാലിനി പറയുന്നു.
"അന്ന് ഞാൻ ശരിക്കും ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു. ഇൻഡസ്ട്രിയിൽ ഞാൻ പുതിയ ആളായിരുന്നു. ദക്ഷിണേന്ത്യയിലെ ഭാഷയും എനിക്ക് പരിചയമില്ലായിരുന്നു. എൻ്റെ മുൻ മാനേജർമാർ എൻ്റെ പരിചയക്കുറവ് മുതലെടുക്കുകയും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.
ആളുകൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ നിരന്തരം ശ്രമം നടത്തിയിരുന്നു. ഒരു അത്‌ലറ്റ് ആയിരുന്നിട്ടു കൂടി നിരന്തരം ബോഡി ഷെയിമിങ്ങിന് ഇരയാകേണ്ടി വന്നു. ഞാൻ സ്പോർട്സിലൊക്കെ പങ്കെടുത്തിരുന്ന ആളാണ്. ഇപ്പോഴും ആളുകൾ എന്നെ കളിയാക്കാറുണ്ട്" - ശാലിനി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

തൃഷയല്ല! മൂക്കുത്തി അമ്മൻ നയൻതാര തന്നെ; സ്ഥിരീകരിച്ച് നിർമ്മാതാക്കൾ
അര്‍ജുന്‍ റെഡ്ഡിയ്ക്ക് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്ത മഹാരാജയാണ് ശാലിനി നായികയായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



