'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ

നടിയുടെ വിഡിയോ ലീക്ക് ആയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രചരണം

Shalini Pandey
Shalini Pandey
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :31 ഓഗസ്റ്റ് 2026, 5:00 pm IST

എഐ സാങ്കേതികവിദ്യയുടെ കടന്നു വരവും വര്‍ധിച്ച സ്വീകാര്യതയും പലര്‍ക്കും തലവേദനയായി മാറാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്. തങ്ങളുടെ വ്യാജ വിഡിയോകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ നിരവധി പ്രമുഖ താരങ്ങളുണ്ട്. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ശാലിനി പങ്കുവച്ചൊരു വിഡിയോയാണ് എഐ ഉപയോഗിച്ച് മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. വൈറലാകുന്ന വിഡിയോയില്‍ അര്‍ധനഗ്നയായാണ് ശാലിനിയെത്തുന്നത്. നടിയുടെ വിഡിയോ ലീക്ക് ആയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രചരണം. ഇതിനെതിരെ ശാലിനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ വാക്കുകളിലേക്ക്:

''എന്റെ പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നെ വ്യാജ-എഐ ജനറേറ്റഡ് വിഡിയോയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ വിഡിയോ പൂര്‍ണമായും കെട്ടിച്ചമച്ചെടുത്തതാണ്. അതിലുള്ളത് ഞാനല്ല. സാങ്കേതികവിദ്യയെ വ്യക്തികളെ ടാര്‍ജറ്റ് ചെയ്യാനും വേദനിപ്പിക്കാനും, പ്രത്യേകിച്ചും സ്ത്രീകളെ, ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമുണ്ടാകുന്നു.

ഇത്തരം ദുരുപയോഗത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. സാങ്കേതിക വിദ്യയെ ദുരപയോഗം ചെയ്യുന്നതിനെ ഒരിക്കലും നോര്‍മലൈസ് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഈ വിഡിയോ കാണാന്‍ ഇട വന്നാല്‍, ദയവ് ചെയ്ത് പങ്കുവെക്കരുത്. ഫോര്‍വേര്‍ഡ് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അതുമായി സംവദിക്കുകയോ ചെയ്യരുത്. പകരം ഉടനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുക.

എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ റീച്ച് കൂട്ടുന്നതിന് പകരം പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ സഹായിക്കുകയാണ് വേണ്ടത്. നന്ദി'' താരം പറയുന്നു. തന്റെ വിദേശ യാത്രയില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലൊരു വിഡിയോയാണ് എഐയുടെ സഹായത്തോടെ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത്.

News Now

Summary

Shalini Pandey slams AI generated video of her being circulated online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics