
‘ആരാണ് പാർവതി ?’, രചനയുടെ ചോദ്യത്തിന് ഷമ്മിയുടെ ഉത്തരം; കയ്യടിച്ച് സോഷ്യൽ മീഡിയ
താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്
അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങ് അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വേദിയിൽ സ്ത്രീകൾക്ക് കസേര നൽകാതിരുന്നതിനെ വിമർശിച്ച് പാർവതി രംഗത്തെത്തിയതോടെയാണ് ചർച്ചകൾ സജീവമായത്. അതിന് പിന്നാലെ പാർവതിയെ വിമർശിച്ചുകൊണ്ട് അമ്മ കമ്മിറ്റി അംഗം കൂടിയായ രചന നാരായണൻകുട്ടിയും രംഗത്തെത്തി. ആരാണ് പാർവതി എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു രചനയുടെ കുറിപ്പ്. ഇപ്പോൾ രചനയുടെ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
ചോദ്യം : ‘ആരാണ് പാർവതി ?’ ഉത്തരം: ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’ എന്നാണ് ഷമ്മി ഫേയ്സ്ബുക്കിൽ കുറിച്ചത്. പാർവതിയുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നട്ടെല്ലുള്ള അച്ഛന്റെ മകൻ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ആരാധകരുടെ കമന്റ്. ഇതിനോടകം നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം. പുരുഷ താരങ്ങൾ വേദിയിൽ ഇരിക്കുമ്പോൾ ഒരു ഭാഗത്തായി നിൽക്കുന്ന രചനയുടേയും ഹണി റോസിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെയാണ് പേരെടുത്ത് പറയാതെ പാർവതി വിമർശിച്ചത്. നിരവധി പേർ പാർവതിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'ദയവ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്, കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ്'; വൈറൽ വിഡിയോയിൽ പാർവതി കൃഷ്ണ

'അച്ഛന്റെയും ചേട്ടന്റെയും പോരാട്ടങ്ങൾ എന്നെയും ബാധിച്ചിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാൻ എനിക്ക് താല്പര്യമില്ല'
