ഹംദാന് കൂട്ടായി കുഞ്ഞനിയത്തി‌‌; 'ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം', സന്തോഷം പങ്കുവച്ച് നടി

ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു.

Shamna Kasim and husband
Shamna Kasim and husbandഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :14 മാർച്ച് 2026, 2:17 pm IST

നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെ ഷംന പെൺകുഞ്ഞിന് ജന്മം നൽകിയതായി ഭർത്താവ് ഷാനിദ് ആസിഫ് അലി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് പെൺകുഞ്ഞെന്ന് ഷാനിദ് കുറിച്ചു. "അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്.

ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവ്വം നന്ദി പറയുന്നു', ഷാനിദ് കുറിച്ചു. 'ഡോ സഫാ ഫാത്തിമയ്ക്കും സഹായിച്ച എല്ലാ നഴ്‌സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും അവരുടെ മികച്ച പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേക നന്ദി."- ഷാനിദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ​ഒൻപത് മാസത്തെ തന്റെ ​ഗർഭകാല യാത്രയെക്കുറിച്ച് ഷംനയും കുറിപ്പ് പങ്കുവച്ചിരുന്നു. 9 മാസങ്ങൾ നീണ്ട മനോഹരമായ ഒരു യാത്ര.

എന്റെ രണ്ട് ഉമ്മമാർ എന്നെ സ്നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോൾ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം... അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ എനിക്ക് കഴിയില്ല എന്നായിരുന്നു ഷംന കുറിച്ചത്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. 2022 ൽ ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 2023 ഏപ്രിലിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ​​ഗർഭകാല ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും ഷംന അടുത്തിടെ പങ്കുവച്ചിരുന്നു.

News Now

Summary

Actress Shamna Kasim shares the joy of having a baby.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics