
ആ സീന്‍ കണ്ടു ഛര്‍ദിച്ചു, ദിവസങ്ങളോളം വിങ്ങലായി; പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല : ഷറഫുദ്ദീന്
അഞ്ചാമത്തെ വില്ലന്‍ വേഷം ചര്‍ച്ചയിലാണെന്ന് താരം

നായകനായി മാത്രമല്ല വില്ലനായും കയ്യടി നേടിയിട്ടുണ്ട് ഷറഫുദ്ദീന്. വരത്തന്, അഞ്ചാം പാതിര തുടങ്ങി ഇപ്പോഴിതാ പടക്കളത്തിലും വില്ലനായി കയ്യടി നേടിയിരിക്കുകയാണ് ഷറഫുദ്ദീന്. ഇതിനിടെ തമിഴിലും വില്ലനായി നിറഞ്ഞാടി. എങ്കിലും ചോരയും വയലന്സുമൊക്കെ തനിക്ക് അത്ര താല്പര്യമില്ലെന്നാണ് ഷറഫുദ്ദീന് പറയുന്നത്. മാത്രമല്ല, പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും താരം പറയുന്നു.
WHAT TO READ NEXT

ആരാണ് മോണിക്ക? 'കൂലി'യിലെ ആ പാട്ടിന് പിന്നിൽ രസകരമായൊരു കഥയുണ്ട്
വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്. ''സ്കൂളില്‍ വച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലന്സുമൊക്കെ മനം മടുപ്പിക്കും. പണ്ടു പരുത്തിവീരന് സിനിമ കാണാന്‍ തിയറ്ററില്‍ പോയി. ക്ലൈമാക്സില്‍ മുത്തഴകിന്റെ തലയില്‍ ആണിയടിച്ച് കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചു. ദിവസങ്ങളോളം അത് വിങ്ങലായി. അതുകൊണ്ടാകും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്'' എന്നാണ് ഷറഫുദ്ദീന് പറയുന്നത്.
''അഞ്ചാം പാതിരയില്‍ കത്തിയില്‍ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്ന് പറഞ്ഞ് ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അതിലും ഞെട്ടിയത് ആ സിനിമയ്ക്ക് പിന്നാലെ തമിഴിലെ ആദ്യ ഓഫര്‍ വന്നപ്പോഴാണ്. ഒരു ദിവസം അജു വര്‍ഗീസിന്റെ ഫോണ്‍, 'തമിഴിലൊരു വേഷമുണ്ട്. ആര്‍ജെ ബാലാജി വിളിക്കും'. സൊര്‍ഗവാസല്‍ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്ക് കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു. റൊമ്പ മോശമാനവന്, ഡെവിളിഷ്. ' എന്നും ഷറഫുദ്ദീന് പറയുന്നു.
അതേസമയം വരത്തന്, അഞ്ചാം പാതിര, സൊര്‍ഗവാസല്‍, പടക്കളം, എന്നിവയ്ക്ക് ശേഷം അഞ്ചാമത്തെ വില്ലന്‍ വേഷം ചര്‍ച്ചയിലാണെന്നാണ് താരം പറയുന്നത്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായക വേഷങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷമുണ്ടെന്നും ഷറഫുദ്ദീന് കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ സ്റ്റുഡന്റ്സ് ആണ് ഷറഫുവിന്റെ പുതിയ സിനിമ.
News Now
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Summary
Actor Sharafudheen about violence and atrocities against women in cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മോഹൻലാലിന്റെ ശബ്ദം, നായകനായി ഫഹദ്, അവതരിപ്പിക്കുന്നത് രാജമൗലി'; 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ട്രെയ്ലർ

'തമ്പാൻ ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്ലർ

