
ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറല് സംസ്കാരത്തിലേക്ക് കൂടിയാണ്.

News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

മലപ്പുറം: മുസ്ലീം ലീഗ് എംഎല്എയുടെ നേതൃത്വത്തില് നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിത അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട നടപടിക്കെതിരെ കാന്തപുരം സുന്നി വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല് സംസ്കാരത്തിലേക്ക് കൂടിയാണെന്ന് വഹാബ് സഖാഫി മമ്പാട് ഫെയ്സ്ബുക്കില് കുറിച്ചു.
'പുതിയ തലമുറയെ പലതിന്റെയും പേരില് വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാന് മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെണ്കുട്ടികളെ ഇനിയും സ്വാധീനിക്കാന് അനുവദിച്ച് കൂടാ'- കുറിപ്പില് പറയുന്നു.
കുറിപ്പിന്റെ പൂര്ണരൂപം
മുസ്ലിം പെണ്കുട്ടികളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് കെ എം ഷാജി പങ്കുവെച്ച ആശങ്ക എത്രമേല് ഗൗരവതരമാണ്?.ആ മാറ്റം ശരിയായ പുരോഗതിയാണോ?
ഒരു മുസ്ലിം ലീഗ് എം എല് എയുടെ നേതൃത്വത്തില് നടന്ന കുളമുല്ഘാടന ചടങ്ങാണ്. അതെ പാര്ട്ടിയിലെ മെമ്പര് മറ്റൊരു വനിതാ മെമ്പറെ ഉത്ഘാടന ചടങ്ങിന്റ് ഭാഗമായി കുളത്തില് തള്ളി യിടുകയാണ്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറല് സംസ്കാരത്തിലേക്ക് കൂടിയാണ്.
ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മത സംഘടനകളുടെ കയ്യിലുള്ളത്? ഇത്തരം മതവിരുദ്ധ ലിബറല് സംസ്കാരത്തിലേക്ക് വീണ് പോകുന്ന പുതിയ ജെന്സിയെ വഴി നടത്താന് എന്ത് മാര്ഗമാണ് സമുന്നത ഖാളിമാരുടെ മുമ്പില് ഉള്ളത്. മത പണ്ഡിതര്ക്ക് ഈ ജെന്സിയെ എങ്ങനെയാണ് തിരുത്താന് കഴിയുക? കെ എം ഷാജിയുടെ ആശങ്ക ഈ സമുദായം മുഖ വിലക്കെടുക്കാതെ പോവരുത്. പുതിയ തലമുറയെ പലതിന്റെയും പേരില് വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാന് മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെണ്കുട്ടികളെ ഇനിയും സ്വാധീനിക്കാന് അനുവദിച്ച് കൂടാ.
WHAT TO READ NEXT

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്എയുടെ ഉദ്ഘാടനം
Summary
Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



