
'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ
''ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു.

നടിയും നര്‍ത്തകിയുമായ മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ പരിപാടിക്കിടെ സംഘാടകരോട് പരിഭവം അറിയിക്കുന്ന താരത്തിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.
പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വിഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍
'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു.
പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല,' നവ്യ നായര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി


