'ഒരു സ്ത്രീയ്ക്കും ഇത് സുഖകരമല്ല, ഞാൻ ഏറെ അസ്വസ്ഥയായി'; ശ്രീദേവി ചിരഞ്ജീവി ​ഗാനചിത്രീകരണത്തെക്കുറിച്ച് ശ്രുതി ഹാസൻ

കടുത്ത മഞ്ഞിൽ ഡാൻസ് ചെയ്യുന്ന ശ്രുതിയേയും ചിരഞ്ജീവിയേയുമാണ് ​ഗാനരം​ഗത്തിൽ കാണുന്നത്

ശ്രീദേവി ചിരഞ്ജീവി ​ഗാനത്തിൽ നിന്ന്
Last Updated :20 January 2024, 9:15 am IST

തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ് ശ്രുതി ഹാസൻ. താരത്തിന്റേതായി നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. അതിൽ പ്രധാനപ്പെട്ടത് ചിരഞ്ജീവി നായകനായി എത്തുന്ന വാൾട്ടർ വീരയ്യയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ശ്രീദേവി ചിരഞ്ജീവി എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ ​ഗാനത്തിന്റെ ചിത്രീകരണത്തിനിടെ താൻ നേരിട്ട ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി. 

യൂറോപ്പിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കടുത്ത മഞ്ഞിൽ ഡാൻസ് ചെയ്യുന്ന ശ്രുതിയേയും ചിരഞ്ജീവിയേയുമാണ് ​ഗാനരം​ഗത്തിൽ കാണുന്നത്. സാരി ഉടുത്താണ് ശ്രുതി പ്രത്യക്ഷപ്പെടുന്നത്. കടുത്ത മഞ്ഞിനിടെയിലെ ചിത്രീകരണം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടാക്കി എന്നാണ് ഒരു അഭിമുഖത്തിൽ താരം പറയുന്നത്. 

‘സാരിയുടുത്ത് മഞ്ഞിൽ മറ്റൊരു ഗാനരംഗം ഷൂട്ട് ചെയ്യേണ്ട അനുഭവം ഇനിയുണ്ടാകില്ലെന്നും വിശ്വസിക്കുന്നു. കാരണം, ശാരീരികമായി ഏറെ വിഷമങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന കാര്യമാണത്. ആളുകൾ അത്തരം പാട്ടുകൾ കാണാൻ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾക്കത് ചെയ്യേണ്ടിവന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് ഒട്ടും സുഖകരമല്ലാത്ത കാര്യമാണ്’- ശ്രുതി പറഞ്ഞു. 

ഇതിനു മുൻപും നിരവധി നടിമാരാണ് ഇത്തരം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. ഹേമ മാലിനി, ശർമിള ടാ​ഗോർ എല്ലാം ഇത്തരത്തിൽ കടുത്ത കാലാവസ്ഥയിലെ ഷൂട്ടിങ്ങനെതിരെ പ്രതികരിച്ചിരുന്നു. അതിനുശേഷം അത്തരം ​ഗാനങ്ങൾക്ക് കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now