പെട്ടെന്നുണ്ടായ സ്‌ട്രോക്ക്; ഇടത് വശത്ത് ബുദ്ധിമുട്ടുകളുണ്ട്; ഷുക്കൂര്‍ വക്കീല്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥിക്കണമെന്ന് സഹോദരന്‍

ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്

Shukkur Vakkeel
Shukkur Vakkeel
Last Updated :6 February 2026, 12:27 pm IST

നടനും അഭിഭാഷകനുമായ സി ഷൂക്കൂര്‍ ആശുപത്രിയില്‍. ഷുക്കൂറിന്റെ സഹോദരന്‍ മുനീര്‍ അല്‍വഫയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ഷുക്കൂര്‍ വക്കീലിനെ കഴിഞ്ഞ മാസം അവസാനം ആശുപത്രിയിലെത്തിച്ചുവെന്നാണ് സഹോദരന്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സഹോദരന്‍ ഇക്കാര്യം അറിയിച്ചത്.

''എന്റെ മൂത്ത സഹോദരന്‍ ഷുക്കൂര്‍ വക്കീലിന് ജനുവരി 26ന് സ്‌ട്രോക്ക് ഉണ്ടായി. ഇപ്പോള്‍ അദ്ദേഹം കാസര്‍ഗോഡിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്.'' എന്നാണ് സഹോദരന്‍ വിഡിയോ പങ്കിട്ടു കൊണ്ട് കുറിക്കുന്നത്.

അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂര്‍ണ്ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും സഹോദരന്‍ പറയുന്നു.

''എന്റെ നാട്ടുകാരും സുഹൃത്തുക്കളും, ഷുക്കൂറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്ന എല്ലാവരോടും അപേക്ഷിക്കുകയാണ്. എല്ലാവരും അദ്ദേഹം പൂര്‍വ്വസ്ഥിതിയിലേക്ക് വരുന്നതിനായി പ്രാര്‍ത്ഥിക്കണം. ഒരുപക്ഷെ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ എഴുത്തു കൊണ്ടും വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും വിഷമമുണ്ടായിട്ടുണ്ടാകാം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൊറുത്തു കൊടുക്കണം. അദ്ദേഹം തന്റെ പൂര്‍വ സ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു'' എന്നാണ് സഹോദരന്‍ വിഡിയോയില്‍ പറയുന്നത്.

News Now

Summary

Shukkur Vakkeel hospitalized after having stroke. Brother seeks prayers from all.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics