
'എന്റെ കണ്ണിനു മുന്നില്‍ ഇങ്ങനെയൊരു കാഴ്ച ആദ്യമായാണ്': സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗായകന്
സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്

ഡല്‍ഹിയിലെ കല്‍കാജിയില്‍ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ വേദന പങ്കുവച്ച് ഗായകന് ബി പ്രാക്. സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ദുഃഖം അറിയിച്ചത്.
ഞാന്‍ ആദ്യമായാണ് എന്റെ കണ്മുന്നില് ഇങ്ങനെയൊരു കാഴ്ച കാണുന്നത്. ഞാന്‍ ഏറെ ദുഃഖിതനാണ്. കല്‍കാജി ക്ഷേത്രത്തില്‍ ഞാന്‍ പാടുന്നതിനിടയില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുമെന്ന് കരുതുന്നു. ഇത്തരം പരിടികള് സംഘടിപ്പിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുട്ടികളേയും പ്രായമായവരേയും സൂക്ഷിക്കണം. എല്ലാവരുടേയും ജീവനും പ്രധാനപ്പെട്ടതാണ്.
ശനിയാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. ഗായകന് സ്റ്റേജില്‍ പാടുന്നതിനിടെ ആളുകള്‍ സ്റ്റേജിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'



