പെദ്രോ ഹെന്‍ട്രിക് എന്ന ​ഗായകനാണ് ഫിയറ ഡി സാന്റാനയിലെ പരിപാടിക്കിടെ മരിച്ചത്

പെദ്രോ ഹെന്‍ട്രിക് / ഫെയ്‌സ്‌ബുക്ക്
Last Updated :22 January 2024, 7:50 pm IST

News Now

ബ്രസീൽ: സം​ഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ ബ്രസീലിയൻ ​ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെന്‍ട്രിക് എന്ന ​ഗായകനാണ് ഫിയറ ഡി സാന്റാനയിലെ പരിപാടിക്കിടെ മരിച്ചത്. 30 വയസായിരുന്നു. സുവിശേഷ പ്രചാരകനായ പെദ്രോയുടെ പരിപാടി ആയിരങ്ങളാണ് ഓൺലൈൻ ആയി കണ്ടുകൊണ്ടിരുന്നത്. 

അയാളുടെ തന്നെ ഹിറ്റ് ​ഗാനമായ വാ സേ തോ ലിന്‍ഡോ പാടുന്നതിനിടെ കുഴഞ്ഞുവീണ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയസ്പര്‍ശിയായ വരികള്‍ കൊണ്ടും ശബ്ദം കൊണ്ടും ബ്രസീലിയന്‍ ക്രിസ്ത്യന്‍ സംഗീതജ്ഞരിലും ഗായകരിലും പ്രശസ്തനായിരുന്നു പെദ്രോ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates