ഉഷ ഉതുപ്പിന്റെ ഭർത്താവ് അന്തരിച്ചു

ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Usha Uthup
ഉഷ ഉതുപ്പും ഭർത്താവും Source by : Facebook
Last Updated :9 July 2024, 7:59 am IST

കൊൽക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതമാണ് മരണ കാരണം. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now