'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

ഇപ്പോഴിതാ രശ്മികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വിമർശനങ്ങളുയരുകയാണ്.

Rashmika Mandanna
Rashmika Mandannaവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :16 ജൂൺ 2026, 6:21 pm IST

'നാഷ്ണൽ ക്രഷ്' എന്നാണ് നടി രശ്മിക മന്ദാനയെ ആരാധകർ വിളിക്കുന്നത്. അടുത്തിടെയായിരുന്നു നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം. വലിയ ആഘോഷത്തോടെയാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹത്തിന് പിന്നാലെ ആരാധകർക്കും താരദമ്പതികൾ വിരുന്നൊരുക്കിയിരുന്നു. സിനിമയും മറ്റു തിരക്കുകളുമായി കടന്നു പോയിരുന്ന രശ്മിക വിവാഹത്തിന് പിന്നാലെ സാധാരണ ആളുകൾക്കിടയിലും പല കാര്യങ്ങളുമായി സജീവമാണ്.

ഇപ്പോഴിതാ രശ്മികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വിമർശനങ്ങളുയരുകയാണ്. മുൻപ് രശ്മിക നൽകിയ ഒരഭിമുഖവും അതിന് ശേഷം നടി അഭിനയിച്ച ഒരു പരസ്യവുമാണ് വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. "ഞാനിപ്പോൾ ഒരു വെജിറ്റേറിയനായി മാറി. ദിവസവും വർക്കൗട്ട് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ എനിക്കിപ്പോൾ വലിയ ശ്രദ്ധയാണ്".- എന്നായിരുന്നു പിങ്ക്‌വില്ലയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ രശ്മിക പറഞ്ഞത്.

എന്നാൽ ഇതേ രശ്മിക തന്നെയാണ് തൊട്ടുപിന്നാലെ ഇപ്പോൾ ഒരു നോൺ- വെജ് മീലിന്റെ പരസ്യത്തിൽ വന്ന് നിന്ന് കോഴിയിറച്ചി കഴിക്കുന്നത് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. അഭിനയിക്കുക എന്നതാണ് ഇവരുടെ ജോലി, അതിന് കോടികൾ പ്രതിഫലം കിട്ടുമ്പോൾ അവർ പരസ്യത്തിലും വന്ന് സ്വന്തം തത്വങ്ങളൊക്കെ സൗകര്യപൂർവ്വം മറന്ന് ഗംഭീരമായി അഭിനയിക്കും!

കാശിന് വേണ്ടി നിലപാട് തരം പോലെ മാറ്റുന്ന ഇങ്ങനെ കുറെ കോമാളികൾ"- എന്നാണ് രശ്മികയ്ക്കെതിരെ എക്സിൽ നിറയുന്ന കമന്റുകൾ. 'സെലിബ്രിറ്റികൾ പലപ്പോഴും തങ്ങൾ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് പറഞ്ഞ് രശ്മികയെ അനുകൂലിക്കുന്നവരും കുറവല്ല'. എന്നാൽ രശ്മികയ്ക്ക് 'ഇരട്ടത്താപ്പ്' ആണെന്നാണ് ഭൂ​രിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

News Now

Summary

Social media against Rashmika Mandanna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics