
'തല്ലി കൊന്നാൽ പോലും എക്സ്പ്രഷൻ വരാത്ത നടൻ'; ദേശീയ പുരസ്കാരത്തിന് കാർത്തിക് ആര്യൻ അർഹനല്ലേ ? ചർച്ചയുമായി നെറ്റിസൺസ്
അതേസമയം കാർത്തിക്കിനെ പിന്തുണക്കുന്നവരും കുറവല്ല.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിമർശനങ്ങളാണ് സൈബറിടങ്ങളിൽ ഉയരുന്നത്. അർഹതയുള്ള പല സിനിമകളെയും ജൂറി അവഗണിച്ചുവെന്നും അർഹതിയില്ലാത്ത സിനിമകൾക്ക് പുരസ്കാരം ലഭിച്ചുവെന്നുമാണ് നെറ്റിസൺസിന്റെ അഭിപ്രായം. മലയാള സിനിമകളായ 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്കിന്ധ കാണ്ഡം' എന്നിവയെ അവഗണിച്ചതും സിനിമാ പ്രേമികൾ ചർച്ചയാക്കുന്നുണ്ട്.
മികച്ച നടന്റെ പുരസ്കാരം മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം കാർത്തിക് ആര്യനും പങ്കിട്ടിരുന്നു. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കാർത്തിക്കിനെ തേടി പുരസ്കാരമെത്തിയത്. ദേശീയ അവാർഡ് കിട്ടാൻ മാത്രമുണ്ടോ കാർത്തിക് ആര്യന്റെ പെർഫോമൻസ് എന്നാണ് സിനിമാ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഉയരുന്ന ചോദ്യം.
മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യന് എങ്ങനെയാണ് ദേശീയ അവാർഡ് കിട്ടിയതെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. 'തല്ലി കൊന്നാൽ പോലും എക്സ്പ്രഷൻ പുറത്തു വരാത്ത ഒരാളാണ് കാർത്തിക്...ദേശീയ പുരസ്‌കാരം',
'പിന്നെ കൊടുമൺ പോറ്റിയോട് തട്ടിച്ച് നോക്കിയാൽ.. പോറ്റിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. പക്ഷേ കാർത്തിക് ആര്യനെടുത്ത എഫേർട്ടും, പുള്ളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുമെല്ലാം വെച്ച് നോക്കുമ്പോൾ അവാർഡ് ഷെയർ ചെയ്തത് ഒരു മോശം കാര്യമായും തോന്നുന്നില്ല'.
'ഇക്കക്ക് വീണ്ടും കിട്ടും', 'അവന് ഇതുപോലൊരു ചാൻസ് ഇനി പാടാണ്. അതുകൊണ്ട് കൂടിയാവാം ഷെയർ ചെയ്ത് കൊടുത്തത്', 'മമ്മൂട്ടിയെപ്പോലൊരു ലെജൻഡറി ആക്ടറെ അപമാനിക്കാൻ വേണ്ടിയാണോ കാർത്തിക് ആര്യൻ എന്ന 'സ്റ്റോൺ ഫേസ്' നടനുമായി നാഷണൽ അവാർഡ് ഷെയർ ചെയ്തത് എന്ന് പോലും എനിക്ക് സംശയമുണ്ട്. അത്രയ്ക്കും അപമാനകരമാണിത്!',
'അടുത്ത വർഷം ചിരഞ്ജീവി ഗാരുവിന്റെ മോന് ആയിരിക്കും അവാർഡ്, ചിത്രം 'പെട്ടി ', 'പുഷ്പക്ക് അല്ലു അർജുന് കൊടുത്ത ടീംസ് ആണ്' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. യുവാക്കളെയാണ് ജൂറി പരിഗണിച്ചതെങ്കിൽ എന്തുകൊണ്ട് ലാപതാ ലേഡിസിനും ആടുജീവിതത്തിനും ശ്രീകാന്തിനുമൊന്നും കൊടുത്തില്ല എന്നും നിരവധി പേർ ചോദിച്ചു.
അതേസമയം കാർത്തിക്കിനെ പിന്തുണക്കുന്നവരും കുറവല്ല. അർഹിച്ച അവാർഡ് തന്നെയാണ് കാർത്തിക്കിന് ലഭിച്ചതെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. ബോളിവുഡില്‍ യാതൊരുവിധ ഗോഡ്ഫാദർമാരുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടു മാത്രം വളർന്നു വന്ന നടനാണ് കാർത്തിക്കെന്നും വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിൽ എത്തിയതെന്നും നിരവധി പേർ കുറിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Social media criticize Kartik Aaryan after national film awards 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





