'സാധാരണ അയാളുടെ പിള്ളേരെ തൊട്ടാൽ കൊന്ന് കുഴിച്ചിടലാ പതിവ്'; ചർച്ചയായി 'ദൃശ്യം 3' യിലെ അവിര, നിഖിലിന്റെ സ്വന്തം ലാലുമാമൻ

വലിയൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് നിഖിൽ എത്തുന്നത്.

Nikhil Nair, Mohanlal
Nikhil Nair, Mohanlalഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 ജൂൺ 2026, 4:37 pm IST

ജോർജുകുട്ടിയുടെ മൂന്നാം വരവും മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വലിയ ഹൈപ്പോടെയായിരുന്നു ദൃശ്യം 3 പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിലെ അവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവതാരം ആരാണെന്ന ചർച്ചയും സിനിമാ പ്രേമികൾക്കിടയിൽ സജീവമാണ്.

സിനിമയിൽ താരതമ്യേന ചെറിയ സ്‌ക്രീൻ സമയം മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിലും അവിര എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടാൻ കഴിഞ്ഞത് യുവ നടൻ നിഖിൽ നായർക്കാണ്. കഥാപാത്രത്തിന്റെ പ്രകടനവും സ്‌ക്രീൻ പ്രസൻസും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ താരത്തിന്റെ പശ്ചാത്തലവും കുടുംബബന്ധങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാവുകയാണ്.

വലിയൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് നിഖിൽ എത്തുന്നത്. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ സഹോദരിയായ സുജാത ബാലാജിയുടെ മകനാണ് നിഖിൽ. ലാലുമാമ എന്നാണ് നിഖിൽ മോഹൻലാലിനെ വിളിക്കുന്നത്.

മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള നിഖിൽ, സ്വന്തം കഴിവും പരിശ്രമവും കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തോടുള്ള താല്പര്യമാണ് നിഖിലിനെ സിനിമയിലേക്ക് എത്തിച്ചതെന്നാണ് ആരാധകർ പറയുന്നത്. പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം അഭിനയരംഗത്ത് സജീവമാകാൻ തീരുമാനിച്ചത്.

ദൃശ്യം 3 യിലെ അവിര എന്ന കഥാപാത്രത്തിലൂടെ ലഭിച്ച ശ്രദ്ധ നിഖിലിന്റെ കരിയറിലെ നിർണായക വഴിത്തിരിവാകുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം നിഖിലിന്റെ കഥാപാത്രത്തെ ട്രോളുന്നവരും കുറവല്ല. 'കുറച്ചൂടി കഴിഞ്ഞിരുന്നേൽ അവിര വരുണിനു ഒരു കൂട്ടായേനെ', 'എന്നാലും എന്റെ അവിരാ നീ അല്ലാതെ ആരെങ്കിലും ആ പ്രഭാകറിന്റെ വാക്കും വിശ്വസിച്ച്...

ആ ചോരക്കണ്ണൻ സഹദേവന്റെ കൂടെ പോവോ!?', 'നിന്നെയും കൊണ്ട് ചോരക്കണ്ണൻ പോയത് കാര്യമായി അല്ലെങ്കിൽ നിന്റെ ബോഡിയും തപ്പി വീട്ടുകാർ നടന്നേനെ', 'ദൃശ്യം 3 ൽ നിന്ന് രക്ഷപ്പെട്ടു. സാരമില്ല.. ദൃശ്യം 4 ൽ നിന്നെ എടുത്തോളാം എന്ന് ജോർജ്കുട്ടി', 'ജസ്റ്റ്‌ എസ്‌കേപ്ഡ്.. സാധാരണ അയാളുടെ പിള്ളേരെ തൊട്ടാൽ കൊന്ന് കുഴിച്ചിടലാ പതിവ്', 'നീയും സൂക്ഷിച്ചോ നിനക്കുള്ള കുഴിയും ജോർജുകുട്ടി വെട്ടും'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

News Now

Summary

Social Media discussion on Drishyam 3's Avira character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics