
'5 മണിക്കൂർ കഴിഞ്ഞു, ഇപ്പോഴും അതേ സ്ഥലത്താണ്! എന്താണ് സംഭവിക്കുന്നത് ?'; മുംബൈയിൽ ഗതാഗതക്കുരുക്കിൽ പെട്ടതിനെക്കുറിച്ച് നടി
അത്യന്തം ഭയാനകമായ അനുഭവമെന്നാണ് സൊണാലി ഇതേക്കുറിച്ച് പറഞ്ഞത്.

മുംബൈയിൽ നിന്ന് പുനയിലേക്കുള്ള യാത്രാമധ്യേ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്കിൽ അകപ്പെട്ട അനുഭവം പങ്കുവച്ച് നടി സൊണാലി കുൽക്കർണി. ബുധനാഴ്ച രാത്രിയാണ് താരത്തിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. റോഡിൽ വാഹനങ്ങൾ ഒരടി പോലും നീങ്ങാത്ത അവസ്ഥയിൽ മണിക്കൂറുകളോളമാണ് റോഡിൽ നടിക്ക് കുടുങ്ങിക്കിടക്കേണ്ടി വന്നത്.
അത്യന്തം ഭയാനകമായ അനുഭവമെന്നാണ് സൊണാലി ഇതേക്കുറിച്ച് പറഞ്ഞത്. മുംബൈയിലെ മാൻഖുർദ് പാലത്തിലാണ് സൊണാലി അഞ്ചു മണിക്കൂറോളം ഒരേ സ്ഥലത്ത് കുടുങ്ങിപ്പോയത്. താൻ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ വിഡിയോയും പങ്കുവെച്ചിരുന്നു.
തന്റെ മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണെന്നും, ഒരടി പോലും മുന്നോട്ട് പോകാനോ പിന്നോട്ട് തിരിയാനോ കഴിയാത്ത വിധം നിസ്സഹായമായ അവസ്ഥയിലാണെന്നും അവർ വിഡിയോയിൽ പറഞ്ഞു. അഞ്ചു മണിക്കൂർ നേരം ഒരേ സ്ഥാനത്ത് തുടരേണ്ടി വരുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്.
സഹായത്തിനായി ട്രാഫിക് കൺട്രോൾ ടീമിനെ ബന്ധപ്പെട്ടപ്പോൾ, ക്ഷമയോടെ കാത്തിരിക്കാൻ മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. കുരുക്ക് എപ്പോൾ തീരുമെന്ന കാര്യത്തിൽ ട്രാഫിക് വിഭാഗത്തിന് കൃത്യമായ ഉറപ്പൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന് സൊണാലി പറഞ്ഞു.
പൊലീസുകാർക്ക് റോഡിന്റെ മറുവശത്തു നിന്നെങ്കിലും എത്താനാകുമോ എന്ന് അവർ വിഡിയോയിലൂടെ ചോദിക്കുകയും ചെയ്തു. സൊണാലിയുടെ വിഡിയോ പുറത്തുവന്നതോടെ നിരവധി യാത്രക്കാർ തങ്ങൾക്കുണ്ടായ സമാനമായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ബോളിവുഡ്, മറാഠി സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സൊണാലി.
News Now
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

Summary
Cinema News: Sonali Kulkarni said she was stranded for more than 5 hours in a traffic jam on Mumbai.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

'അന്ന് അവർ തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു; ഇപ്പോൾ രണ്ട് പേരും ഒന്നാണ്, മത്സരിക്കാനൊന്നും സമയമില്ല'


