
'ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം'; 'ധ്രുവനച്ചത്തിര'ത്തിന് പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി
ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിങ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ചിത്രം ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്.
ചിയാനൊപ്പം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് ആണ് അവസാനം പുറത്തുവന്ന ഗൗതം മേനോൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയറ്ററിൽ വിജയിക്കാനായില്ല. വീര ധീര സൂരൻ ആണ് വിക്രമിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Madras High Court allows release of Vikram's Dhruva Natchathiram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


