നടൻ സോനു സൂദിന് കോവിഡ്; 'സൂപ്പർ പോസിറ്റീവ്' എന്ന് താരം

സോനു സൂദ്/ ഫയൽ
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡൽഹി: നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവ് ആയ കാര്യം നടൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപേ തന്നെ അദ്ദേഹം ക്വറന്റൈനിലായിരുന്നു.

'കൊറോണ വൈറസ് ബാധിച്ചെങ്കിലും തൻറെ മാനസികാവസ്ഥയും ആത്മവിശ്വാസവും 'സൂപ്പർ പോസിറ്റീവ്' ആണെന്നാണ് ഇൻസ്റ്റയിലൂടെ അദ്ദേഹം അറിയിച്ചത്. വിഷമിക്കേണ്ട. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയം കൂടിയാണ്. ഓർക്കുക നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകും'- എന്ന് അദ്ദേഹം കുറിച്ചു. 

ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയടി നേടിയ താരമാണ് സോനു. ലോ‍ക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവരെയും അന്യസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തൻറെ കടകളും ഫ്ലാറ്റുകളും വിറ്റ് 10 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്.

നിലവിൽ പഞ്ചാബ് സർക്കാരിൻറെ കൊവിഡ് വാക്സിനേഷൻ ക്യാംപയ്‌നിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. സോനുവിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകരും, സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴി ആശംസിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates