താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; 'പിന്നെന്തിനാണ് സിനിമയ്ക്ക് വാരാണസി' എന്ന് പേരിട്ടതെന്ന് സോഷ്യൽ മീഡിയ
ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്.

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണിപ്പോൾ. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്.
"ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. -ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു." - രാജമൗലി പറഞ്ഞു.
പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്. "എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു.
എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു" - രാജമൗലി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ രാജമൗലിയുടെ ചിത്രങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുകയാണ്. 'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി.
"ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല" - ഒരാൾ കമന്‍റ് ചെയ്തു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Cinema News: SS Rajamouli says he doesn't believe in god.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

എസ് എസ് രാജമൗലി കൊച്ചിയിലേക്ക്; എത്തുന്നത് ഫഹദ് ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവന്റിന്

'തകർന്നിരുന്ന സമയത്ത് മാനിഫെസ്റ്റേഷൻ നന്നായി സഹായിച്ചു; അവിടെ നിന്ന് എനിക്ക് പിന്നെ താഴേക്ക് പോകേണ്ടി വന്നിട്ടില്ല'


