
'ഈ അംഗീകാരം വൈകിവന്നത്'; കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിൽ രാജമൗലി
സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കീരവാണിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എസ്എസ് രാജമൗലി പങ്കുവച്ച കുറിപ്പാണ്
സംഗീത സംവിധായകൻ എംഎം കീരവാണിയെ തേടി ഒന്നിനു പുറകെ ഒന്നായി അംഗീകാരങ്ങൾ തേടിയെത്തുകയാണ്. പത്മശ്രീ പുരസ്കാര നിറവിലാണ് കീരവാണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കീരവാണിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എസ്എസ് രാജമൗലി പങ്കുവച്ച കുറിപ്പാണ്. കീരവാണിക്ക് പത്മശ്രീ കിട്ടിയത് വൈകിവന്ന അംഗീകരമാണ് എന്നാണ് രാജമൗലി പറഞ്ഞത്.
നിങ്ങളുടെ ആരാധകരിൽ പലർക്കും തോന്നുന്നതുപോലെ, ഈ അംഗീകാരം ഏറെ വൈകി എത്തിയതാണ്. പക്ഷേ, നിങ്ങൾ പറയുന്നതുപോലെ, ഒരാളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം നൽകാൻ പ്രപഞ്ചത്തിന് വിചിത്രമായ ഒരു മാർഗമുണ്ട്. എനിക്ക് പ്രപഞ്ചത്തോട് തിരികെ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ പറയുന്നത് ഇങ്ങനെയാവും ചെറിയ ഇടവേളപോലും നൽകരുത്, നിങ്ങൾ ഒരെണ്ണം ആസ്വദിക്കുകയാണെങ്കിൽ മറ്റൊന്നുകൂടി നൽകണം.- രാജമൗലി പറഞ്ഞു. കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിളക്കത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
Like many of your fans feel, this recognition indeed was long over due.
â rajamouli ss (@ssrajamouli) January 26, 2023
But, as you say the universe has a strange way of rewarding one's efforts.
If I can talk back to universe, I would say
Konchem gap ivvamma. okati poorthigaa enjoy chesaaka inkoti ivvu. pic.twitter.com/JSNnivpRNq
കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് കീരവാണിയെ തേടി പത്മ ശ്രീ പുരസ്കാരം ലഭിച്ചത്. നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കുറിപ്പും പങ്കുവച്ചു. തന്റെ മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കുമാണ് നന്ദി പറഞ്ഞത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരമാണ് കീരവാണിയെ തേടിയെത്തിയത്. രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ



