
'എന്നെ നായകനാക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക, വല്ലാത്തൊരു തരിപ്പിൽ ആണ്': സുബീഷ് സുധി
നിസാമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്

സുബീഷ് സുധി നായകനായി എത്തുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം 8ന് റിലീസിന് ഒരുങ്ങുകയാണ്. അതിനിടെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ വിടപറഞ്ഞ വാർത്ത എത്തുന്നത്. ഇപ്പോൾ നിസാമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
WHAT TO READ NEXT

തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു
മറ്റന്നാൾ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയുമാണ്. അതിന് മുൻപ്, ഈ സിനിമയിൽ എന്നെ നായകൻ ആക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി. എന്തു പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു തരിപ്പിൽ ആണ്.- എന്നാണ് സുബീഷ് കുറിച്ചത്. നിരവധി പേരാണ് നിസാം റാവുത്തറിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ന് രാവിലെ പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു സർക്കാർ ഉത്പന്നം സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു നിസാം. ചിത്രത്തിന്റെ ഒരു പ്രമോ വിഡിയോ പങ്കുവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അന്ത്യം സംഭവിച്ചത്. സക്കറിയയുടെ ഗര്‍ഭിണികള്‍, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്




