'സലീമേട്ടന്റെ മകന്‍ ആരോമല്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്! ; പറവൂരിലെ വീട്ടില്‍ അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇനിയില്ല'

ഇന്നു അമൃത ഹോസ്പിറ്റലില്‍ സലീമേട്ടന്റെ രണ്ടാമത്തെ മകന്‍ ആരോമലിനെ കണ്ടപ്പോള്‍ ആരോമല്‍ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം

Salim Kumar, Subish Sudhi
Salim Kumar, Subish Sudhi
Last Updated :7 June 2026, 1:15 pm IST
Edited by :അബിന്‍ പൊന്നപ്പന്‍

സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി നടന്‍ സുബീഷ് സുധി. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള സൗഹൃദമാണ് തങ്ങളുടേത് എന്നാണ് സുബീഷ് സുധി പറയുന്നത്. കടുത്ത കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും കടുത്ത പി ജയരാജന്‍ ഫാന്‍ ആയിരുന്നു സലിം കുമാര്‍ എന്നാണ് സുബീഷ് സുധി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. ആ വാക്കുകളിലേക്ക്:

കടുത്ത കോണ്‍ഗ്രസ് കാരന്‍ ആയ സലീംമേട്ടന്‍ ഒരു കടുത്ത പി ജയരാജേട്ടന്‍ ഫാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ തെളിമായര്‍ന്ന രാഷ്ട്രീയം സലീമേട്ടനെ ആകര്‍ഷിച്ചിരുന്നു 2016 ഇലക്ഷന്‍ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കുട്ടി ഞാന്‍ പറവൂരുള്ള സലീമേട്ടന്റെ വീട്ടില്‍ പോയി ജയരാജേട്ടന്‍ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന് അപ്പോള്‍ സലീമേട്ടന്‍ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓര്‍മ്മയുണ്ട്.

സതീഷേട്ടന്‍ പോയാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില്‍ എത്തിച്ചു അന്ന് സുധാകരേട്ടന പറഞ്ഞ വാക്ക് ഉണ്ട് സലീമിനു വേണ്ടി നമ്മള്‍ എല്ലാം മറന്നു ഒന്നിക്കും സലീമേട്ടനെ അടുത്ത അറിഞ്ഞാല്‍ നമ്മള്‍ ഹൃദയത്തോടെ ചേര്‍ത്ത് പിടിക്കും.

ഇന്നു അമൃത ഹോസ്പിറ്റലില്‍ സലീമേട്ടന്റെ രണ്ടാമത്തെ മകന്‍ ആരോമലിനെ കണ്ടപ്പോള്‍ ആരോമല്‍ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം നിങ്ങള്‍ക്കു രാഷ്ട്രിയം പറഞ്ഞു അടികുടാന്‍ അച്ഛനില്ലല്ലോ അതെ പറവൂരിലെ വീട്ടില്‍ ഞാന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ മനസ്സില്‍ നിന്ന് മായുന്നില്ല നിര്‍ത്തുന്നു

News Now

Summary

Subish Sudhi pens an emotional note about Salim Kumar. Says they had close bond despite of their political differences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates