​ഫുൾ കളറാണല്ലോ! സുചിത്രയുടെ 60-ാം പിറന്നാൾ ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും

സിംഗപ്പൂരിൽ വച്ചായിരുന്നു ജന്മദിനാഘോഷം.

Mohanlal, Suchitra
Mohanlal, Suchitraഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 ജൂൺ 2026, 5:54 pm IST

തന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത വിശ്വസ്തനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ വിഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മോഹൻലാൽ, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളും ശാന്തി പങ്കുവെച്ച വിഡിയോയിലുണ്ട്. സിംഗപ്പൂരിൽ വച്ചായിരുന്നു ജന്മദിനാഘോഷം.

"ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ" എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.

"ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിക്ക്, ഒരായിരം ജന്മദിനാശംസകൾ. ഒത്തിരി പ്രാർത്ഥനകളോടെ".- ആശംസകൾ നേർന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു. ആഘോഷ വേദിയിൽ '60' എന്ന് വലിയ അക്ഷരത്തിൽ ബലൂണുകൾ കൊണ്ട് എഴുതിവച്ചിരിക്കുന്നത് കാണാം. സുചിത്രയുടെ പിറന്നാൾ ആഘോഷം ഏറെ സവിശേഷമായിരുന്നുവെന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

മോഹൻലാലിന്റെ കുടുംബവുമായി ഏറെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ആന്റണി പെരുമ്പാവൂരും കുടുംബവും. രാവിലെ ആശംസകൾ നേർന്ന് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചിരുന്നു. "പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാൽ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

News Now

Summary

Suchitra Mohanlal 60th birthday celebration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates