'നാളെ ഉറക്കം ഉണരുമെന്ന് ഉറപ്പില്ല'; ആ മരണവും കത്തുന്ന ചിതയും ചിന്തിച്ചിപ്പിച്ചുവെന്ന് നടി

'നാളെ നിങ്ങള്‍ ഉറക്കമുണരണമെന്ന് പോലുമില്ല'

Sumona Chakravarti
Sumona Chakravarti
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :25 സെപ്റ്റംബർ 2026, 6:02 pm IST

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിനെക്കുറിച്ചുള്ള നടി ഷുമോണ ചക്രവര്‍ത്തിയുടെ കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ജീവിതത്തേയും മരണത്തേയും കുറിച്ചാണ് ഷുമോണ കുറിപ്പില്‍ പറയുന്നത്. നാളെ എന്തെന്ന് അറിയില്ലെന്നും എല്ലാ ജീവിതവും ചെന്നവസാനിക്കുന്നത് മരണത്തിലാണെന്നും ഷുമോണ പറയുന്നു.

''ജീവിതം വളരെ ചെറുതാണ്. നാളെ നിങ്ങള്‍ ഉറക്കമുണരണമെന്ന് പോലുമില്ല. പ്രിയപ്പെട്ട ഒരാള്‍ മരണപ്പെട്ടുവെന്ന് വരെ വരാം. ജീവിതവും മരണവും ചേര്‍ന്നതാണ് ജീവിതം. ജീവിക്കുക. ഞാന്‍ ഇന്നലെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായി ഞാന്‍ അവിടെ നിന്ന് ചടങ്ങുകളെല്ലാം നോക്കി കണ്ടു. സാധാരണയായി വേണ്ട കാര്യങ്ങള്‍ ചെയ്യാനായി ഓടി നടക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇന്നലെ ഞാന്‍ അവിടെ വെറുതെ നിന്ന് എല്ലാം കണ്ടു'' ഷുമോണ പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''തീ പടരുന്നതും, പുക ഉയരുന്നതും മുകളിലെ നീലാകാശവുമെല്ലാം ഞാന്‍ നോക്കി നിന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം. ഞാന്‍ അവിടെ നിന്ന് ജീവിതത്തിന്റെ അവസാന അധ്യായം നോക്കി കണ്ടു. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ ഇതാണ് നമ്മുടെയെല്ലാം അവസാനത്തെ അധ്യായം എന്നതാണ്. തൊട്ട് മുമ്പുള്ള അധ്യായങ്ങളിലെല്ലാം നമ്മളെന്തായിരുന്നു ചെയ്തിരുന്നതെന്ന് ചിന്തിപ്പിക്കുന്നതായിരുന്നു അത്'' എന്നുമാണ് ഷുമോണ പറയുന്നത്.

ടെലിവിഷനിലൂടെയാണ് ഷുമോണ താരമാകുന്നത്. ബഡേ അച്ഛേ ലഗ്‌തേ ഹേ എന്ന പരമ്പരയിലൂടെ കരിയര്‍ ആരംഭിച്ചു. പിന്നീട് കോമഡി സര്‍ക്കസിലൂടെ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചു. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നടിയുടെ തുറന്നു പറച്ചില്‍ നേരത്തെ വൈറലായിരുന്നു.

News Now

Summary

Sumona Chakravarti pens an emotional note about life and death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics