
'വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ് ജേസൺ; ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും'
ക്ഷമയെക്കുറിച്ച് ഒരാൾക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും.

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്മ. ചിത്രത്തിലെ ആദ്യഗാനം ഇന്നലെ പുറത്തുവന്നിരുന്നു. നിമിഷ നേരം കൊണ്ടാണ് പാട്ട് തരംഗമായി മാറിയിരിക്കുന്നത്. സിഗ്മ സ്റ്റൈൽ എന്ന പാട്ടിൽ ജേസണും പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.
ഇപ്പോഴിതാ ജേസണൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സന്ദീപ്. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു പയ്യനാണ് ജേസൺ എന്നാണ് സന്ദീപ് പറയുന്നത്. ക്ഷമ എന്താണെന്ന് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാകുമെന്നും സന്ദീപ് പറയുന്നു. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.
"സഞ്ജയ് വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ്. വളരെക്കാലമായി അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും ഈ പ്രൊജക്ടിനായി പ്രവർത്തിക്കുന്നു. പ്രീ- പ്രൊഡക്ഷനിലും എഡിറ്റിങിലും അവർ വളരെയധികം സമയം ചെലവഴിച്ചു. ക്ഷമയെക്കുറിച്ച് ഒരാൾക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും.
അത് എന്നെ ശരിക്കും ആകർഷിച്ചു. 25 വയസുള്ള ഒരാൾക്ക് ഇത്രയും ക്ഷമയും ശാന്തതയും, അതുപോലെ സംവിധായകനെന്ന നിലയിൽ തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ വ്യക്തതയും ഉള്ളത് അതിശയപ്പെടുത്തുന്ന ഒന്നാണ്. അദ്ദേഹം ഫിലിം മേക്കിങും എഡിറ്റിങും പഠിച്ചിട്ടുണ്ട്. ഇത്രയും ചെറിയൊരു ഫിലിംമേക്കറിനൊപ്പം ഞാൻ പ്രവർത്തിച്ചിട്ട് കുറേ നാളുകളായി.
അദ്ദേഹത്തിന്റെ അച്ഛൻ ദളപതി വിജയ്‌യെപ്പോലെ തന്നെയാണ് അദ്ദേഹം. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള ആളുകളിൽ ഒരാളാണ് അദ്ദേഹം".- സന്ദീപ് പറഞ്ഞു. അതേസമയം ആക്ഷൻ അഡ്വഞ്ചർ കോമഡി റോളിലാണ് സിഗ്മ ഒരുങ്ങുന്നത്. എസ് തമനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
WHAT TO READ NEXT

'സന്തോഷ് ട്രോഫി'യ്ക്ക് പുതിയ മുഖം; നായകവേഷത്തില്‍ ജോമോൻ ജ്യോതിർ
ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഫരിയ അബ്ദുള്ള, രാജു സുന്ദരം, അൻബു താസൻ, യോഗ് ജപീ, സമ്പത്ത് രാജ്, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശനൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Sundeep Kishan talks about working experience with Jason Sanjay.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിൽ, അവസരത്തിനായി കാത്തിരിക്കുന്നു'; ജേസൺ സഞ്ജയ്

'അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; അദ്ദേഹത്തെ സംവിധാനം ചെയ്യാൻ അവസരം കിട്ടിയാൽ അത് ഞാൻ പുറത്തുകൊണ്ടുവരും'

