
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

സണ്ണി വെയ്ൻ ചിത്രത്തിലേക്ക് നായികയെ തേടുന്നു. ''നിങ്ങളൊരു ഷെർലക് ഹോംസ് ഫാൻ ആണെങ്കിൽ, ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന സ്വഭാവം നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങളിൽ ഒരാളായിരിക്കും നമ്മുടെ നായിക..!'' എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.18 മുതൽ 26 വയസ്സ് വരെ പ്രായപരിധിയിലുള്ള നായികയെ ആണ് തേടുന്നത്.
ഓഡിഷനിൽ പങ്കെടുക്കേണ്ടവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും ഒരു മിനിറ്റിൽ കൂടാത്ത സ്വയം പരിചയപ്പെടുത്തൽ വിഡിയോയും ജൂലൈ 25ന് മുമ്പ് മെയിൽ ചെയ്യാനാണ് നിർദേശം. http://littlecrewmovies@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്. ലിറ്റിൽ ക്രൂ മൂവീസ് നിർമിച്ചു നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രികരണം ഓഗസ്റ്റിൽ ആരംഭിക്കും. ഫൈസൽ രാജ മൻസൂർ അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'അടിത്തട്ട്' എന്ന ചിത്രമാണ് സണ്ണി വെയ്നിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സണ്ണി വെയ്നൊപ്പം ഷൈൻ ടോം ചാക്കോയും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ ചിത്രം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

