'ജീവിതത്തിലെ ആദ്യത്തെ അനുഭവം, വളരെ നല്ല കെയറിങ്'; വിക്രമിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

എല്ലാ പിന്തുണയും വിക്രം നല്‍കിയിരുന്നുവെന്നും സുരാജ് പറഞ്ഞു.

Suraj Venjaramood on acting with Vikram
വിക്രത്തിനും എസ്.ജെ. സൂര്യയ്‌ക്കുമൊപ്പം സുരാജ് വെഞ്ഞാറമ്മൂട്Source by : എക്‌സ്
Last Updated :22 October 2024, 2:05 pm IST

നടന്‍ ചിയാന്‍ വിക്രമിനൊപ്പം 'വീരധീരശൂരന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച അനുഭവം പറഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ചിത്രത്തില്‍ 18 മിനിറ്റ് സിംഗിള്‍ ഷോട്ടില്‍ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നാണ് സുരാജ് പറയുന്നത്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ജീവിതത്തില്‍ ആദ്യമായിരുന്നുവെന്നും എല്ലാ പിന്തുണയും വിക്രം നല്‍കിയിരുന്നുവെന്നും സുരാജ് പറഞ്ഞു.

'സിനിമയില്‍ എന്റെ കൈയില്‍ വെട്ടുകിട്ടുന്ന സീനുണ്ട്. ആ സീനില്‍ എനിക്ക് പാഡ് വെച്ച് കെട്ടുന്നുണ്ട്. ടേക്ക് എടുക്കാന്‍ നിന്ന സമയത്ത് അദ്ദേഹം ഞാന്‍ മേക്കപ്പിടുന്നിടത്ത് ഓടിവന്ന് നന്നായി പാഡ് വച്ചു കെട്ടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഷോട്ട് എടുക്കാന്‍ സമ്മതിച്ചത്. കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു തരും. ഡയലോഗ് പറയുമ്പോള്‍ ഭാഷ ശരിയാക്കിത്തരും. അങ്ങനെ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്'സുരാജ് പറഞ്ഞു.

'എസ്.ജെ. സൂര്യ സര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരു പതിനെട്ട് മിനിറ്റ് സിംഗിള്‍ ഷോട്ടിനെ പറ്റി പറഞ്ഞിരുന്നല്ലോ. അത് എന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്. അവരുടെ ഒക്കെ ഒപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ പഠിച്ചുപോകും. വിക്രം സര്‍ മലയാളത്തിലാണ് നമ്മളോട് സംസാരിക്കുന്നത്. എല്ലാക്കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. വളരെ നല്ല കെയറിങ് ആണ്. എനിക്കതൊക്കെ വലിയ സന്തോഷമായി.' സുരാജ് പറഞ്ഞു. സംവിധായകനും എഴുത്തുകാരനുമായ എസ്.യു. അരുണ്‍ കുമാറിന്റെ ചിത്രത്തിലൂടെയാണ് സുരാജ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. എസ്.ജെ. സൂര്യ, ദുഷാര വിജയന്‍, സിദ്ദിഖ് എന്നിവരും സിനമിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now