
'ടിക്കറ്റെടുക്കുന്നതിന് മുന്‍പ് നൂറുവട്ടം ചിന്തിക്കണം': വിമാനക്കമ്പനിക്കെതിരെ നടി
ഏറ്റവും മോശം വിമാനക്കമ്പനിക്കുള്ള അവാര്‍ഡ് വിസ്താരയ്ക്ക് കൊടുക്കണം എന്നാണ് നടി പറഞ്ഞത്

വിമാനക്കമ്പനിയായ എയര്‍ വിസ്താരയില് നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് ടെലിവിനിഷന് താരം സുര്‍ഭി ചന്ദന. തന്റെ ബാഗ് മാറ്റിവച്ചെന്നും ജീവനക്കാര്‍ മോശമായി പെരുമാറി എന്നുമാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം അനുഭവം പറഞ്ഞത്.
ഏറ്റവും മോശം വിമാനക്കമ്പനിക്കുള്ള അവാര്‍ഡ് വിസ്താരയ്ക്ക് കൊടുക്കണം. എന്റെ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ബാഗ് അവര്‍ മാറ്റിവച്ചു, അതിനുള്ള കാരണം അവര്‍ക്ക് മാത്രമേ അറിയൂ. എന്റെ ഒരു ദിവസം മുഴുവന്‍ പാഴാക്കി. എന്നിട്ടും ബാഗ് തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന് അവര്‍ പറഞ്ഞിട്ടില്ല. കഴിവുകെട്ട ജീവനക്കാരുടെ തെറ്റായ വാഗ്ദാനങ്ങളാണ് വിമാനങ്ങള്‍ ഇങ്ങനെ വൈകിക്കുന്നത്. എന്നിട്ടും ക്ഷമ പറയാന്‍ പോലും അവര്‍ തയാറായില്ലെന്നുംതാരം വ്യക്തമാക്കി. ബാഗ് തനിക്ക് അയച്ചുതരുമോ എന്ന് ചോദിച്ചപ്പോള്‍ വന്നു വാങ്ങാനാണ് പറഞ്ഞത്. വിസ്താരയില് യാത്ര ചെയ്യന്നതിന് മുന്‍പ് 100 വട്ടം ആലോചിക്കണമെന്നും താരം രകുറിച്ചു.
The WORST AIRLINE award goes to @airvistara A priority bag was offloaded for reasons best known to them.they have wasted the entire day and i still have not been assured if the bag has reached the mum apt or no.. false promises by the incompetent staff horrible delays by airline
â Surbhi Chandna (@SurbhiChandna) January 13, 2024
സംഭവം ചര്‍ച്ചയായതിനു പിന്നാലെ പ്രതികരണവുമായി വിസ്താര തന്നെ രംഗത്തെത്തി. അന്വേഷിച്ച് നടപടിയെടുക്കാം എന്നാണ് കമന്റായി കുറിച്ചത്. കഴിഞ്ഞ ദിവസം നടി രാധിക അപ്തെയ്ക്കും മുംബൈ വിമാനത്താവളത്തില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


