വാളെടുത്ത് സൂര്യ, എതര്‍ക്കും തുനിന്തവന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇത് പിറന്നാൾ സമ്മാനം

എതര്‍ക്കും തുനിന്തവന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് താരം എത്തുക

യൂട്യൂബ് വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:47 am IST

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ 46ാം പിറന്നാളാണ് ഇന്ന്. താരത്തിനുള്ള പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരുമാണ് പുറത്തുവന്നത്.  'എതര്‍ക്കും തുനിന്തവന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് താരം എത്തുക. 

വാളുമായി ഫാക്റ്ററിയിലേക്ക് കടന്നു വരുന്ന സൂര്യയാണ് ഫസ്റ്റ് ലുക്കിൽ. പരുക്കേറ്റു കിടക്കുന്നവരേയും കാണാം. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫസ്റ്റ് ലുക്ക്. ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുക. സൂര്യയുടെ നാൽപതാമത് ചിത്രമാണിത്. 

പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും. സൂര്യയും പാണ്ഡിരാജു ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now