പോസ്റ്റിനു താഴെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്

sushin shyam
സുഷിൻ ശ്യാംSource by : ഇൻസ്റ്റ​ഗ്രാം
Last Updated :7 October 2024, 10:14 am IST

News Now

ഇത്തവണ ​ഗ്രാമി അവാർഡ് കേരളത്തിലേക്ക് വരുമോ? സം​ഗീത പ്രേമികളെ ഒന്നാകെ ആവേശത്തിലാക്കിയിരിക്കുകയാണ് സം​ഗീത സംവിധായകൻ സുഷിൻ ശ്യാം. ​ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്കാരത്തിന് പരി​ഗണിക്കുന്നതിനായി സമർപ്പിച്ച വിവരമാണ് സുഷിൻ പങ്കുവച്ചത്.

വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്. പോസ്റ്റിനു താഴെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് ​ഗ്രാമി കൊണ്ടുവന്ന് സുഷിൻ സീൻ മാറ്റുമോ എന്നാണ് പലരുടേയും കമന്റുകൾ.

ഇപ്പോൾ മലയാളത്തിലുള്ള ഏറ്റവും സൂപ്പർഹിറ്റ് സം​​ഗീത സംവിധായകനാണ് സുഷിൻ ശ്യം. ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും സുഷിന്റെ സംഗീതം ഏറെ തരംഗമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബോ​ഗെയ്ൻവില്ലയിലെ സ്തുതി എന്ന ​ഗാനത്തിലൂടെ വീണ്ടും തരം​ഗം തീർത്തിരിക്കുകയായാണ് സുഷിൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates