ഫാന്റസിയും സാഹസികതയും, സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം തമന്ന; 'ദ് വാൻ' റിലീസ് തീയതി പുറത്ത്

സെപ്റ്റംബർ 25 നാണ് ചിത്രം റിലീസിനെത്തുന്നത്.

The Vvaan, Tamannaah
The Vvaan, Tamannaahഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :10 ജൂലൈ 2026, 1:42 pm IST

സിദ്ധാർഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന 'ദ് വാൻ- ഫോഴ്‌സ് ഓഫ് ദ് ഫോറസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സും ടിവിഎഫ് മോഷൻ പിക്ചേഴ്സും ചേർന്നാണ്. സെപ്റ്റംബർ 25 നാണ് ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ റിലീസ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അരുണാഭ് കുമാർ ആണ് ചിത്രം രചിച്ചിരിക്കുന്നത്.‌ നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയിൽ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാടോടിക്കഥകളെ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് 'ദ് വാൻ'.

ഫാന്റസി, ആക്ഷൻ, കോമഡി, സാഹസികത എന്നിവ കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശോഭ കപൂർ, ഏക്ത ആർ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും വിഷ്വൽ ഡയറക്ഷനും നിർവഹിക്കുന്നത് മനു ആനന്ദ് ആണ്. പിആർഒ- ശബരി.

News Now

Summary

Tamannaah, Sidharth Malhotra starrer The Vvaan to release September 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates