
'ഈ കഥാപാത്രം വലിയൊരു ഉത്തരവാദിത്വമാണ്'; ശാന്താറാമിനെക്കുറിച്ച് തമന്ന
ജയശ്രീയ്ക്ക് ജീവൻ പകരാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.

പ്രശസ്ത ഫിലിംമേക്കർ വി ശാന്താറാമിന്റെ ജീവിതം സിനിമയാകാനൊരുങ്ങുന്നു. സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അഭിജീത് ശിരീഷ് ദേശ്പാണ്ഡെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് വി ശാന്താറാം എന്ന് തന്നെയാണ് പേര്. ഡോ. കോട്നിസ് കി അമർ കഹാനി, ശകുന്തള, ചന്ദ്ര റാവു മോർ, ദഹേജ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ജയശ്രീ എന്ന നടിയുടെ വേഷത്തിലാണ് തമന്ന എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. "ജയശ്രീ - ഒരു യുഗത്തിന്റെ നക്ഷത്രം, ഒരു പൈതൃകത്തിന് പിന്നിലെ കരുത്ത്, ചരിത്രത്തിലേക്ക് തിരിച്ചുവരുന്ന ഒരു അധ്യായം."- എന്നാണ് തമന്നയുടെ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.
"നമ്മുടെ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള കാലഘട്ടങ്ങളിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ജയശ്രീയ്ക്ക് ജീവൻ പകരാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം അവർ അത്തരം ഇതിഹാസ പദ്ധതികളുടെ ഭാഗമായിരുന്നു.
അവർക്ക് ലഭിച്ച അനുഗ്രഹം വളരെ വലുതാണ്. ജയശ്രീയായി എന്നെ തിരഞ്ഞെടുത്തതിൽ നിർമാതാക്കളോട് വളരെയധികം നന്ദിയുണ്ട്".- തമന്ന പറഞ്ഞു. രാജ്കമൽ എൻ്റർടെയ്ൻമെൻ്റ്, കാമറ ടേക്ക് ഫിലിംസ്, റോറിംഗ് റിവേഴ്സ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Cinema News: Tamannaah talks about her new movie V Shantaram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




