അന്തരിച്ച പ്രമുഖ കന്നട നടന്‍ പുനീത് രാജ്കുമാറിനെ അവസാനമായി കാണാനായി ആരാധകരുടെ വന്‍ തള്ളിക്കയറ്റം

ചിത്രം: എക്‌സ്പ്രസ്
Last Updated :20 January 2024, 8:50 am IST

News Now

ബെംഗളൂരു: അന്തരിച്ച പ്രമുഖ കന്നട നടന്‍ പുനീത് രാജ്കുമാറിനെ അവസാനമായി കാണാനായി ആരാധകരുടെ വന്‍ തള്ളിക്കയറ്റം. പ1തുദര്‍ശനം നടത്തുന്ന കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

ഇന്ന് നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ വന്തിക അമേരിക്കയില്‍ നിന്നെത്താന്‍ വൈകിയതാനാലാണ് സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്ക് മാറ്റിയത്. 

സ്റ്റേഡിയത്തിന്റെ വിവിധ ഗേറ്റുകളില്‍ നിന്ന് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് സ്റ്റേഡിയത്തിലുള്ളത്. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വളരെ വൈകാരികമായാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിച്ചത്. ആത്മഹത്യ ശ്രമങ്ങളും നടന്നതായി റിപ്പോര്‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates