വെറും 10 കോടി ബഡ്ജറ്റ്, തിരിച്ചുപിടിച്ചത് 61 കോടി; 'തായ്‌കിഴവി' ഒടിടിയിലേക്ക്
ആഗോളതലത്തിൽ 82 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു.

തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു രാധിക ശരത്കുമാർ കേന്ദ്ര കഥാപാത്രമായെത്തിയ 'തായ്‌കിഴവി'. നടൻ ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ഒടിടി റിലീസിനൊരുങ്ങുകയാണ്.
തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത്. വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് തായ്‌കിഴവി ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ 82 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ നിന്ന് മൊത്തം 61 കോടിയാണ് ചിത്രം നേടിയത്. ഏകദേശം 9 കോടി മുതൽ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിർമ്മാണച്ചെലവ്. ഏപ്രിൽ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. തിയറ്ററിൽ വമ്പൻ ഹിറ്റായ സിനിമ ഒടിടിയിലും അതേ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ അമ്പരപ്പിക്കുകയാണ്. ചിത്രത്തിൽ 70 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.
ആദ്യ ദിനം തന്നെ മൂന്ന് കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. 70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ അവർ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Summary
Cinema News: Radikaa Sarathkumar starrer Thaaikizhavi OTT Release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




