'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ എഐ സംവിധാനം ഉപയോ​ഗിച്ചാണ് വിഡിയോയ്ക്ക് ശബ്ദം നൽകുന്നത്

thara kalyan
താര കല്യാണും രാജാറാമുംSource by : ഇൻസ്റ്റ​ഗ്രാം
Last Updated :10 May 2024, 5:29 pm IST

അന്തരിച്ച ഭര്‍ത്താവ് രാജാറാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ വിഡിയോയുമായി താര കല്യാൺ. ജീവിച്ചിരുന്നെങ്കിൽ രാജാറാമിന് 60 വയസാകുമായിരുന്നു എന്നാണ് താര കല്യാൺ പറയുന്നത്. ജീവിതത്തില്‍ തനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ് അദ്ദേഹമെന്നും അവർ കൂട്ടിച്ചേർത്തു. ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ എഐ സംവിധാനം ഉപയോ​ഗിച്ചാണ് വിഡിയോയ്ക്ക് ശബ്ദം നൽകുന്നത്.

ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തേക്കുറിച്ചും താര കല്യാൺ പറയുന്നുണ്ട്. ദൂരദര്‍ശനില്‍ വന്ന നെയ്ത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിങ് സമയത്താണ് ഞാന്‍ രാജന്‍ ചേട്ടനെ ആദ്യമായി കണ്ടത്. എന്നെങ്കിലും വലിയൊരു നടനാകും, വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളൊക്കെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി.- താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്. ഷൂട്ടിം​ഗിന് പോകുമ്പോള്‍ ഇത്ര സമയമാവുമ്പോഴേക്കും തിരിച്ചെത്തണം, ഇന്ന ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും അദ്ദേഹം വാശി പിടിച്ചിട്ടില്ല. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഞാനോ കുടുംബമോ തടസമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്ക് നോക്കേണ്ടി വന്നു. അതില്‍ ഖേദം ഒന്നുമില്ല. എല്ലാം നല്ല ഓര്‍മകളാണ്- താര കല്യാൺ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now