പാട്രിക് വിൽസണും വെര ഫെർമി​ഗയുമാണ് പ്രേതാന്വേഷകരായ ദമ്പതിമാരായി മൂന്നാം ഭാ​ഗത്തിലും എത്തുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:43 am IST

News Now


‌
കോൺജുറിങ്ങ് സീരീസിലെ മൂന്നാമത്തെ ചിത്രമായ "ദി കോൺജുറിങ്ങ്: ദി ഡെവിൾ മേഡ് മി ടു ഇറ്റ്ന്റെ" ട്രെയ്ലർ പുറത്തുവിട്ടു. ആദ്യ ഭാ​ഗങ്ങളിലേത് പോലെ തന്നെ പാട്രിക് വിൽസണും വെര ഫെർമി​ഗയുമാണ് പ്രേതാന്വേഷകരായ ദമ്പതിമാരായി മൂന്നാം ഭാ​ഗത്തിലും എത്തുന്നത്. 81ൽ കണക്റ്റിക്കട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

പൈശാചിക ശക്തിയെ കോടതിക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ട സാഹചര്യമാണ് ഇക്കുറി ഇരുവർക്കും. അതോടൊപ്പംതന്നെ അവയോട് വാരൺ ദമ്പതികൾക്ക് പോരാടേണ്ടിവരുന്നുമുണ്ട്. ഒരു കൊലപാതക കേസ് അന്വേഷിക്കാൻ എത്തുകയാണ്  എഡ് വാരണും ലൊറേയ്ൻ വാരണും. കൊല ചെയ്യുന്ന സമയത്ത് തന്റെ ദേഹത്ത് പിശാച് കൂടിയിരുന്നുവെന്നാണ് കൊലപാതകിയുടെ അവകാശവാദം. 

കോൺജുറിങ്ങ് യൂനിവേഴ്സ് ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ചിത്രമായ ഇത് മൈക്കൽ ചാവേസ് ആണ്  സംവിധാനം ചെയ്യുന്നത്. ആദ്യ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ജെയിംസ് വാൻ ആണ് മൂന്നാം ഭാ​ഗത്തിന്റെ സഹ എഴുത്തുകാരൻ.  ചിത്രം തിയേറ്ററുകളിലും ജൂൺ നാലിന് എച്ച്ബിഒ മാക്സിലും പ്രദർശനത്തിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates