രാ എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂർണമായി ഹൊറർ മൂഡിലുള്ളതായിരിക്കും

രാ സ്നീക് പീക്ക് വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 8:43 am IST

News Now

സോംബി ചിത്രങ്ങൾക്ക് കേരളത്തിൽ നിരവധി ആരാധകരാണ്. എന്നാൽ ഇതുവരെ മലയാളത്തിൽ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ആദ്യമായി മലയാളത്തിൽ ഒരു സോംബി ചിത്രം എത്തുകയാണ്. രാ എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂർണമായി ഹൊറർ മൂഡിലുള്ളതായിരിക്കും. ചിത്രത്തിന്റെ സ്നീക് പീക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്‌‌ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. ആരാധകരെ ചിരിപ്പിക്കാനായി പാട്ടോ ഡാൻസോ തമാശരം​ഗങ്ങളോ ചിത്രത്തിലുണ്ടാവില്ല. പുറത്തുവന്ന ചിത്രത്തിന്റെ സ്നീക്ക് പീക്കും പ്രേക്ഷകരിൽ ഭയം നിറക്കുന്നതാണ്. 

തമിഴിൽ ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴില്‍ 'ബ്രഹ്മപുരി' എന്ന ഹൊറര്‍  ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടാളകര്‍' എന്ന ത്രില്ലര്‍ ചിത്രവുമാണ് കിരൺ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കർ ആണ് നിർമ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates