പണി കിട്ടും! പ്രഭാസിന്റെ 'രാജാ സാബ്' ടീസർ ചോർന്നു; പങ്കുവച്ചാൽ കർശന നടപടിയെന്ന് നിർമാതാക്കൾ

മാരുതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

The Rajasaab
ദ് രാജാ സാബ് (Prabhas)എക്സ്
Last Updated :13 June 2025, 6:15 pm IST
Edited by :Hima Prakash

പ്രഭാസിന്റേതായി (Prabhas) റിലീസിനൊരുങ്ങുന്ന ചിത്രമാണ് ദ് രാജാ സാബ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചതും. ഈ മാസം 16ന് ചിത്രത്തിന്റെ ടീസർ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ടീസർ റിലീസ് ചെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടീസറിൽ നിന്നുള്ള ചില ക്ലിപ്പുകളും ചിത്രങ്ങളും ഓൺലൈനിൽ ചോർന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. രാജാസാബിന്റേതായി ഓൺലൈനിലൂടെ ചോർന്ന ഏതെങ്കിലും ഉള്ളടക്കം എവിടെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആ അക്കൗണ്ടുകൾ ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

'ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്. മാരുതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദാണ് നിർമിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യ വിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എസ് തമൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now