ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ
അന്തിമ പട്ടികയില്‍ പേരുണ്ടാകണമെങ്കില്‍ 1987ന് മുമ്പുള്ള രേഖകളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് സി പി ഐ നേതാവ് ആനി രാജക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായാണ് നടപടി.
സി പി ഐ ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ആനി രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. പേരിന്റെ രണ്ടാം ഭാഗത്തിലെ ‘രാജ’ എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിൽ പറയുന്നത്. നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ആനി രാജയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ മത്സരിച്ചപ്പോൾ അന്ന് കമ്മീഷന്‍ കണ്ടെത്താത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് ആനി രാജ പറഞ്ഞു.
അന്ന് ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കാനുള്ള ബൂത്ത് നമ്പരും ഇലക്ടറൽ നമ്പരും സഹിതമുള്ള രേഖ ആനി രാജ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-നു മുൻപ് എങ്ങനെ ‘രാജ’ എന്നുചേർത്ത് രേഖ ഉണ്ടാകുമെന്നും ആനി രാജ ചോദിക്കുന്നു. വോട്ടവകാശം നിഷേധിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Annie Raja gets EC notice over voter-list discrepancies during Delhi’s SIR process.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ

'ഗ്യാനേഷ് കുമാര്‍ രാജിവെക്കണം', 'മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര്', റിലേ ടീമിന് വെള്ളി...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍




