
ഛോട്ടാ മുംബൈ വീണ്ടും കണ്ടവര്‍ ഇവരെ കണ്ടോ? അന്നൊരു മിന്നായം പോലെ, ഇന്ന് മിന്നും താരങ്ങള്‍!
അന്ന് കാണാതെ പോയവര്‍ ഇന്ന് മലയാള സിനിമയുടെ മുന്‍നിരക്കാര്‍

കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ (Chotta Mumbai) വീണ്ടും തിയറ്ററുകളിലേക്ക് എത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സിനിമയുടെ റീ റിലീസ് വന്‍ ആവേശമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. ചിത്രം പ്രദര്‍ശിപ്പിക്കുന്നിടങ്ങളിലെല്ലാം കാണാന്‍ സാധിക്കുന്നത് അത്ഭുതകരമായ തിരക്കാണ്. മിക്കയിടത്തും ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.
ബോക്സ് ഓഫീസ് തലയും പിള്ളേരും എടുത്തുവെന്ന് നിസ്സംശയം പറയാം. മോഹന്‍ലാലും സായ് കുമാറും രാജന് പി ദേവും സിദ്ധീഖും കലാഭവന്‍ മണിയും ഭാവനയുമെല്ലാം സ്ക്രീനുകള്‍ ഭരിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും കൂടെ പറഞ്ഞും പാട്ടുകള്‍ക്കൊപ്പം ആടിയുമൊക്കെ തിയറ്റര്‍ പൂരപ്പറമ്പാക്കുകയാണ് ആരാധകര്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ഛോട്ടാ മുംബൈ വീണ്ടും കാണുമ്പോള്‍, അന്ന് കാണാതെ പോയ എന്നാല്‍ ഇന്ന് മലയാള സിനിമയുടെ മുന്‍നിരയിലുള്ള പലരേയും കാണാം. അന്ന് പേരും നാക്കുമില്ലാത്തവരായി നിന്നവര്‍ ഇന്ന് പേരും പെരുമയുള്ളവരായി മാറി. അങ്ങനെ ഛോട്ടാ മുംബൈയുടെ റീ റിലീസ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ ചില താരങ്ങളെ പരിചയപ്പെടാം.
1റോണി ഡേവിഡ് രാജ്

Rony David Raj
ഇന്‍സ്റ്റഗ്രാം
നടനായും എഴുത്തുകാരനായുമെല്ലാം ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് റോണി ഡേവിഡ്. മമ്മൂട്ടി നായകനായ കണ്ണൂര്‍ സക്വാഡിന്റെ തിരക്കഥയെഴുതിയതും റോണിയായിരുന്നു. ഛോട്ടാ മുംബൈയില്‍ വിനായകന് അവതരിപ്പിച്ച സതീശന് എന്ന കഥാപാത്രത്തിന്റെ കൂടെ നടക്കുന്ന ഗുണ്ടയുടെ വേഷത്തിലാണ് റോണി അഭിനയിച്ചത്.
2നിഷ സാരംഗ്

nisha sarangh
ഇൻസ്റ്റഗ്രാം
മലയാളം ടെലിവിഷനിലെ മിന്നും താരമാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നീലുവായി മാറുകയായിരുന്നു നിഷ. ഛോട്ടാ മുംബൈയില്‍ കലാഭവന്‍ മണി അവതരിപ്പിച്ച നടേശന്റെ ഭാര്യയുടെ വേഷത്തിലാണ് ഒരു സീനില്‍ നിഷ എത്തുന്നത്.
3ബാബുരാജ്

baburaj
ഫെയ്സ്ബുക്ക്
ഇന്ന് നായകനും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമെല്ലാമാണ് ബാബുരാജ്. പക്ഷെ സ്ഥിരം ഗുണ്ടാ വേഷങ്ങള്‍ ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു ബാബുരാജ്. അങ്ങനെയാണ് ഛോട്ടാ മുംബൈയിലും ബാബുരാജ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു സീനില്‍ മാത്രമാണ് ബാബുരാജ് വന്നു പോകുന്നത്. ഡയലോഗുമില്ല.
4അനിഖ സുരേന്ദ്രന്

Anikha Surendran
ഇന്‍സ്റ്റഗ്രാം
ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാണ് അനിഖ സുരേന്ദ്രന്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനിഖ. ഛോട്ടാ മുംബൈയായിരുന്നു അനിഖയുടെ ആദ്യ സിനിമ. ചിത്രത്തിന്റെ ടെയില്‍ എന്‍ഡില്‍ തലയുടേയും ലതയുടേയും മകളായിട്ടാണ് അനിഖ അഭിനയിക്കുന്നത്. ആദ്യ ചത്രത്തില്‍ അഭിനയിക്കുമ്പോള്‍ അനിഖയ്ക്ക് രണ്ട് വയസായിരുന്നു.
5മാര്ട്ടിന് പ്രക്കാട്ട്

Martin Prakkat
ഫെയ്സ്ബുക്ക്
മലയാള സിനിമയിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് മാര്ട്ടിന് പ്രക്കാട്ട്. ഛോട്ടാ മുംബൈയില്‍ ഒരു രംഗത്തില്‍ മാര്ട്ടിന് പ്രക്കാട്ടുമെത്തുന്നുണ്ട്. ചിത്രത്തിന്റെ ഗതി മാറ്റുന്ന രംഗമാണ് ഗുജറാത്തി പയ്യന്റെ കൊലപാതകം. വിനായകന് അവതരിപ്പിച്ച സതീശന് കൊല്ലുന്ന ഗുജറാത്തി പയ്യനായി അഭിനയിച്ചിരിക്കുന്നത് മാര്ട്ടിന് പ്രക്കാട്ട് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




